Latest Updates

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് ക്ലീൻചിറ്റ് നൽകി. അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി, അതിൽ അജിത് കുമാറിന്‍റെ വീട് നിർമാണവും ഫ്ലാറ്റ് വാങ്ങലും അഴിമതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പിവി അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടന്നത്. എന്നാൽ കരിപ്പൂർ സ്വർണക്കടത്തുമായി അജിത് കുമാറിന് ബന്ധമില്ലെന്നും, മലപ്പുറം എസ്പി സുജിത് ദാസിന്റെ സ്വർണക്കടത്തിനെത്തുടർന്നുള്ള വിഹിതം സ്വീകരിച്ചതെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കവടിയാറിലെ ആഡംബര വീട് പണിതതിൽ ക്രമക്കേടുണ്ട് എന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്നു അജിത് കുമാർ ഒന്നരക്കോട് വായ്പ എടുത്തുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തി. കുറുവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിപ്പിച്ച് വിറ്റെന്ന ആരോപണവും തെറ്റാണെന്ന് വിജിലൻസ് കണ്ടെത്തി. ആറ് വർഷത്തിനു ശേഷം സ്വാഭാവിക വില വർധനയോടെയാണ് ഫ്ലാറ്റ് വിറ്റതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മറംമുറിയുമായി അജിത് കുമാറിന് ബന്ധമില്ലെന്നും, അവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും ലഭ്യമല്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ടിന്റെ പ്രധാന നിഗമനം. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ, അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് തടസ്സമില്ല.

Get Newsletter

Advertisement

PREVIOUS Choice